ഇത് ഞങ്ങളുടെ ജേണലിസം ബാച്ച്.1999-2000 വര്‍ഷം തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിന്‍െറ കണ്ടിന്യുയിങ് എഡുക്കേഷന്‍ സെല്‍ കാനഡ സര്‍ക്കാരിന്‍െറ വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ച് തുടങ്ങിയ ജേണലിസം കോഴ്സിന്‍െറ ആദ്യ ബാച്ച്.കാനഡ-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോ ഓപറേഷന്‍ പ്രൊജക്ട്(സി.ഐ.ഐ.സി.പി) എന്നാണ് ആ പദ്ധതിയുടെ പേര്. ആദ്യ ചിത്രം ഞങ്ങളുടെ പഠന സമയത്ത് എടുത്തത്.രണ്ടാമത് ചിത്രം 12 വര്‍ഷങ്ങള്‍ക്ക് ശേഷം അതിരപ്പിള്ളിയില്‍ നടന്ന കൂടിച്ചേരലില്‍ എടുത്തത്.ഞങ്ങള്‍ ഇത്രപേരേ ഉള്ളൂവെന്ന് വിചാരിക്കണ്ടാ...ആദ്യം ചിത്രത്തിലില്ലാത്ത ചിലരെ പരിചയപ്പെടാ...അവരുടെ പരിഭവം തീരണല്ളോ.....